കോട്ടയം: പാടത്ത് കർഷകർ കൊയ്തു സൂക്ഷിച്ച നെല്ലിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹികവിരുദ്ധർ. കോട്ടയം നീണ്ടൂർ വെള്ളിക്കണ്ണി പാടശേഖരത്തിലാണ് കൊടുംക്രൂരത.
|
നെല്ല് ചാക്കിൽ നിറയ്ക്കുന്നതിനിടെയാണ് മാലിന്യം കണ്ടെത്തിയത്. രണ്ട് ഏക്കറിൽ നിന്ന് വിളവെടുത്ത നെല്ലാണ് ഇതോടെ ഉപയോഗശൂന്യമായത്.
ഇന്നലെ വൈകുന്നേരം നെല്ല് ചാക്കിട്ട് മൂടിയ ശേഷം പോയ കർഷകർ ഇന്ന് രാവിലെയെത്തി നോക്കിയപ്പോഴാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത് കണ്ടത്. പ്രദേശത്ത് മുമ്പും സമാന രീതിയിൽ വഴിയരികിൽ മാലിന്യം തള്ളുന്ന പ്രവണത ഉണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു.
എന്നാൽ ഇതാദ്യമായാണ് നെല്ല് നശിപ്പിക്കുന്ന തരത്തിലേക്ക് മാലിന്യം തള്ളുന്നതെന്ന് അവർ വ്യക്തമാക്കുന്നു. വിഷയത്തിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



