കര്‍ണാടകയില്‍ തക്കാളി വില 200 രൂപ അടുക്കുന്നു. കര്‍ണാടക കാര്‍ഷിക ഉല്‍പ്പാദന വിപണിയില്‍(എപിഎംസി) തിങ്കളാഴ്ച ഒരു പെട്ടി തക്കാളി വില 4500 രൂപയായിരുന്നു. ഇതോടെ ഒരു കിലോഗ്രാം തക്കാളിയുടെ വില 180 രൂപയിലെത്തി.
|
ഞായറാഴ്ച നടന്ന ലേലത്തില്‍ 5000 രൂപയ്ക്കായിരുന്നു ഒരു പെട്ടി തക്കാളി വിറ്റതെന്ന് ചിക്കമഗളുരുവില്‍ നിന്ന് ഗുജറാത്ത്, രാജ്സ്ഥാന്‍, ന്യൂഡല്‍ഹി, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് തക്കാളി വില്‍ക്കുന്ന വ്യാപാരിയായ ബി എച്ച് ഹരീഷ് വ്യക്തമാക്കി. ഞായറാഴ്ച 15000 പെട്ടി തക്കാളിയാണ് എപിഎംസിയിലെത്തിയത്. തിങ്കളാഴ്ച 5000 പെട്ടികള്‍ മാര്‍ക്കറ്റിലെത്തി. ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ 15000 മുതല്‍ 20000 പെട്ടി തക്കാളി വരെ മാര്‍ക്കറ്റിലെത്തും. തക്കാളി വില കുറയാന്‍ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള തക്കാളി വിപണിയിലെത്തുന്നതോടെയേ വില കുറയൂ എന്നും വ്യാപാരികള്‍ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





