29
Jul 2024
Tue
29 Jul 2024 Tue

ഹിജാബ് മാത്രമല്ല, കീറിയ ജീന്‍സിനും ടീ ഷര്‍ട്ടും മുംബൈയിലെ ഈ കോളേജില്‍ പാടില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: സാംസ്‌കാരിക അസമത്വം ചൂണ്ടികാണിച്ച് വിദ്യാര്‍ഥികളെ ടോണ്‍ ജീന്‍സ്(കീറിയ ജീന്‍സ്), ടി ഷര്‍ട്ട് എന്നിവ ധരിക്കുന്നതില്‍നിന്ന് വിലക്കി മുംബൈയിലെ സ്വകാര്യ കോളജ്. കാമ്പസില്‍ വിദ്യാര്‍ഥികള്‍ ഔപചാരികവും മാന്യവുമായ വസ്ത്രം ധരിക്കണമെന്നാണ് കോളേജിന്റ സെര്‍കുലര്‍ പറയുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നും കോളജ് നോട്ടീസില്‍ പറയുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഹാഫ് അല്ലെങ്കില്‍ ഫുള്‍ ഷര്‍ട്ടും പാന്‍സും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിലുള്ളതും അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രവും ധരിക്കാമെന്നും നോട്ടീസ് പറയുന്നു. എന്‍ജി ആചാര്യ ആന്‍ഡ് ഡി.കെ മറാത്ത കോളജിലാണ് ഈ വിചിത്ര ഡ്രസ് കോഡ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

ബുര്‍ഖ ഹിജാബ് എന്നിവയുള്‍പ്പെടെ മതപരമായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങള്‍ കോളേജിനുള്ളില്‍ വിലക്കിയതിനെതിരെ, വിദ്യാര്‍ത്ഥികള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കോളേജിന്റെ പുതിയ നടപടി. കീറിയ ഡിസൈനുള്ള ജീന്‍സ്, ടീഷര്‍ട്ടുകള്‍, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍, ജേഴ്‌സികള്‍ എന്നിവ അനുവദനീയമല്ലെന്നാണ്, ജൂണ്‍ 27ന് പുറത്തിറക്കിയ ഡ്രസ് കോഡ് വ്യവസ്ഥ ചെയ്യുന്നത്.

‘മാന്യമായ ഫോര്‍മല്‍ വസ്ത്രം ധരിച്ച് വേണം എല്ലാ വിദ്യാര്‍ത്ഥികളും കോളേജില്‍ പ്രവേശിക്കാന്‍. ആണ്‍കുട്ടികള്‍ക്ക്, ഫുള്‍ അല്ലെങ്കില്‍ ഹാഫ് സ്ലീവ് ഷര്‍ട്ട്, പെണ്‍കുട്ടികള്‍ ഇന്ത്യന്‍ അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കണം. മതപരമോ സാംസ്‌കാരികമോ ആയ അസമത്വം വെളിവാക്കുന്ന വസ്ത്രങ്ങളും, ബുര്‍ഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവയുള്‍പ്പെടെ മതപരമായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങള്‍ കോളേജിനുള്ളില്‍ അനുവദനീയമല്ല,’ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വിദ്യാഗൗരി ഒപ്പിട്ട നോട്ടീസില്‍ പറയുന്നു.

torn jeans and t shirt college students mumbai