28
Mar 2023
Thu
28 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കല്‍പ്പറ്റ:  വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക്. വേനല്‍ കടുത്തതോടെ കര്‍ണാടക, തമിഴ്നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

വന്യജീവിസങ്കേതങ്ങളില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും നിലവിലുണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണ് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക