ചെന്നൈ: തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ.ജെ, ജോബിന്‍ തോമസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പി.ജി ഷാജി എന്നയാളുടെ പരിക്ക് ഗുരുതരമാണ്.
|
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഏര്‍ക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ്സും തേനിയിലേക്ക് പോവുകയായിരുന്ന മാരുതി ഓള്‍ട്ടോ കാറുമാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡില്‍ തലകീഴായി മറിഞ്ഞതിനാലാണ് ബസ്സിനുള്ളിലുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റത്. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പി.ജി ഷാജി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Tourist bus and car collide in Theni Three keralite die


