ബീച്ചിലെ ജീപ്പ് പാരാസെയ്‌ലിങ് അപകടത്തില്‍ വിനോദസഞ്ചാരി മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലെ ബീച്ചില്‍ തിങ്കളാഴ്ചയാണ് സംഭവം. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബല്‍ദേവ് സിങ്(48)ആണ് മരിച്ചത്.(tourist dies in jeep parasailing accident)
|
പാരാസെയ്‌ലിങ്ങിന്റെ കയര്‍ ജീപ്പില്‍ ബന്ധിച്ച ശേഷം അതിവേഗം ഓടിച്ച് സെയ്‌ലറെ മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെയാണ് അപകടം. ഉയരത്തില്‍ നിന്ന് ബല്‍ദേവ് നിലത്തേക്ക് പതിക്കുകയും വാഹനം കുറേദൂരം സഞ്ചാരിയെ വലിച്ചിഴയ്ക്കുകയും ചെയ്തു.
അപകടത്തിനു പിന്നാലെ ജീപ്പ് ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. ശിവ വാട്ടര്‍ സ്‌പോര്‍ട്‌സ് എന്ന സ്വകാര്യ കമ്പനിയാണ് ബീച്ചില്‍ പാരാസെയ്‌ലിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.
കമ്പനി യാതൊരു വിധ സുരക്ഷാ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് ബല്‍വീര്‍ സിങ്ങിന്റെ ഭാര്യ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ജീപ്പ് അശ്രദ്ധമായാണ് ഓടിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





