28
Aug 2023
Mon
28 Aug 2023 Mon

കണ്ണൂര്‍: അത്താഴക്കുന്നില്‍ ടൗണ്‍ എസ്‌ഐയെയും സംഘത്തെയും ക്ലബ്ബില്‍ പൂട്ടിയിട്ട് അക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കുഞ്ഞപ്പള്ളി സ്വദേശികളായ അഭയ്, അന്‍വര്‍, അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അവരെ റിമാന്‍ഡ് ചെയ്തു. അക്രമസംഘത്തിലുണ്ടായിരുന്ന നാലു പേരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രിയിലെ പതിവ് പെട്രോളിങ്ങിനിടെയാണ് സംഭവം. ക്ലബ്ബില്‍ ഇരുന്ന് യുവാക്കള്‍ പരസ്യമായി മദ്യപിക്കുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. എട്ടോളം പേരാണ് മദ്യപ സംഘത്തിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാക്കേറ്റമുണ്ടായതിനു പിന്നാലെയാണ് പൊലീസിനെ മര്‍ദിക്കുകയും പൂട്ടിയിടുകയും ചെയ്തത്. പൊലീസും യുവാക്കളും തമ്മിലുള്ള കയ്യേറ്റത്തിന്റെ വിഡിയോയും പുറത്തുവന്നു. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ സി.എച്ച്.നസീബ്, സിപിഒ അനീസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പൊലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എസ്‌ഐ സി.എച്ച്.നസീബിന്റെ കൈയ്ക്കു സാരമായി പരുക്കേറ്റിട്ടുണ്ട്.

വൈകീട്ട് പെട്രോളിങ്ങിനിടെ ക്ലബിനകത്ത് മദ്യപിക്കുന്നത് കണ്ടാണ് പോലീസ് സംഘം അകത്തു കയറിയത്. ഇതിനിടെ പുറത്തു നിന്ന് വാതില്‍ പൂട്ടുകയും അകത്തുണ്ടായിരുന്നവര്‍ അക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.