02
Mar 2025
Mon
02 Mar 2025 Mon
TR Raghunathan succeeds AV Russell as CPM Kottayam district secretary

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആര്‍ രഘുനാഥനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്ത തീരുമാനം എം.വി. ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അറിയിക്കുകയായിരുന്നു. സെക്രട്ടറിയായിരിക്കെ മരിച്ച എ.വി റസ്സലിന്റെ പിന്‍ഗാമിയായാണ് ടി.ആര്‍ രഘുനാഥന്‍ കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ രഘുനാഥന്‍ നിലവില്‍ സിഐടിയു ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്‌ഐ. പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, അയര്‍ക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

സിപിഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പദവിയായിരുന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. കോട്ടയം കോ ഓപ്പറേറ്റിങ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനാണ്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അയര്‍ക്കുന്നം അറുമാനൂര്‍ ആണ് രഘുനാഥന്റെ സ്വദേശം. ഭാര്യ: രഞ്ജിത.
മകന്‍: രഞ്ജിത്ത്. മരുമകള്‍: അര്‍ച്ചന.

TR Raghunathan succeeds AV Russell as CPM Kottayam district secretary

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക