കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊച്ചിയിൽ റോഡ് ഷോയ്ക്കിടെ ഗതാഗത നിയമലംഘനം നടത്തിയെന്നാരോപിച്ച് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. പ്രധാനമന്ത്രി കാറിന്റെ ഡോറിൽ തൂങ്ങി ഗതാഗത നിയമലംഘനം നടത്തിയെന്ന് ജയകൃഷ്ണൻ പരാതിയിൽ ആരോപിച്ചു. ഗ്ലാസിൽ പൂക്കൾ കൊണ്ട് മറച്ചതിനാൽ ഡ്രൈവറുടെ കാഴ്ച മറഞ്ഞതായും പരാതിയിൽ പറയുന്നു. നിയമം എല്ലാവർക്കും ബാധകമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ പറഞ്ഞു. ഇതുസംബന്ധിച്ച് ജയകൃഷ്ണൻ ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി.
|
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി റോഡരികിൽ നിന്നവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മുന്നോട്ട് നീങ്ങിയത്. റോഡ്ഷോയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പരമ്പരാഗത കേരളീയ ശൈലിയിലുള്ള വസ്ത്രം ധരിച്ചെത്തിയ മോദി കാറിന്റെ ഡോറിൽ തൂങ്ങിയും ഫുട്ബോർഡിൽ നിന്ന് കൈവീശിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





