22
Jul 2023
Wed
22 Jul 2023 Wed

റിയാദ്: യുവന്റസ് സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ അഹ്‌ലി രംഗത്ത്. 100 മില്ല്യണ്‍ യൂറോയാണ് ക്ലബ്ബ് താരത്തിനായി മുന്നില്‍ വച്ച ഓഫര്‍. പരിക്കിന്റെ പിടിയിലായ ഫ്രഞ്ച് താരം കഴിഞ്ഞ സീസണില്‍ ഏറിയ പങ്കും പുറത്തായിരുന്നു. 10 മല്‍സരങ്ങള്‍ മാത്രമാണ് യുവന്റസിനായി കളിച്ചത്. താരത്തിനെ വിട്ടുകൊടുക്കാനും യുവന്റസ് തയ്യാറാണ്.
അതിനിടെ ടോട്ടന്‍ഹാമിന്റെ സൂപ്പര്‍ താരം ഇംഗ്ലണ്ട് താരം ഹാരി കെയ്‌നിനെ ബയേണ്‍ മ്യുണിക്ക് സ്വന്തമാക്കും. താരത്തിന് 85.5 മില്ല്യണ്‍ യൂറോ നല്‍കാന്‍ ബയേണ്‍ കരാറായിട്ടുണ്ട്.
അമേരിക്കയുടെ ചെല്‍സി താരം ക്രിസ്റ്റിയാന്‍ പുലിസിക്ക് പുതിയ സീസണില്‍ ഏ സി മിലാനൊപ്പം പന്ത് തട്ടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>