01
Jun 2023
Thu
01 Jun 2023 Thu

പാലക്കാട്: കുത്തനൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. കുന്നുകാട് സ്വദേശി ഉഷയാണ് (43) മരിച്ചത്. വാഹനം ഓടിച്ചിരുന്ന ബന്ധുവായ യുവാവിന് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഇതോടെ വാഹനം മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ച് ഇന്ന് ഉച്ചയോടെ ഉഷ മരിക്കുകയായിരുന്നു.