പാലക്കാട്: അട്ടപ്പാടിയില്‍ സഹപാഠികളുടെ കണ്‍മുന്നില്‍വച്ച് ആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രം ഹോസ്റ്റല്‍ അധികൃതര്‍ അഴിപ്പിച്ചതായി പരാതി. ഷോളയൂര്‍ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ ഈ മാസം ഇരുപത്തിരണ്ടിനാണ് സംഭവം. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
|
ഹോസ്റ്റലിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍മ രോഗം ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ വസ്ത്രങ്ങള്‍ പരസ്പരം മാറിയിടരുതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
സഹപാഠികളുടെ കണ്‍മുന്നില്‍വച്ച് വസ്ത്രം അഴിപ്പിച്ചത് മാനസിക പ്രയാസങ്ങള്‍ക്കിടയാക്കിയെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവര്‍ അഗളി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





