30
Jul 2023
Thu
30 Jul 2023 Thu

ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചു, തലയില്‍ തുപ്പി; 25കാരനെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്ലസ് ടു വിദ്യാര്‍ഥിനിയോട് അതിക്രമം കാട്ടിയ 25കാരനെ ഓടിച്ചിട്ട് പിടിച്ച് പോലീസ്. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പോലീസാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച അനന്തു പെണ്‍കുട്ടിയുടെ തലയില്‍ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി ബഹളം വച്ചതോടെ അനന്തു ബസില്‍ നിന്നു ഇറങ്ങിയോടി. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പൊലീസും ഓടി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം.

ബസില്‍ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയല്‍ ഏലായിലേക്ക് അനന്തു ചാടിയതോടെ മുട്ടോളം ചേറില്‍ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാല്‍ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവര്‍ മുന്നറിയിപ്പ് നല്‍കിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു. ഇയാള്‍ പതിവായി ബസില്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം പൊലീസ് പറഞ്ഞു.