09
Apr 2026
Sun
09 Apr 2026 Sun
Trump s expletive-laden post on social media demanding Iran to open Strait of Hormuz

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നും ഇല്ലെങ്കില്‍ നരകം പെയ്തിറങ്ങുമെന്നുമുള്ള തന്റെ അന്ത്യശാസന ഇറാന്‍ പുച്ഛിച്ചുതള്ളിയതോടെ നിലവിട്ട പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ്. അസഭ്യവര്‍ഷങ്ങളോടെയാണ് ട്രംപ് ഇറാനെതിരേ ട്രൂത്ത് സോഷ്യലില്‍ പ്രസ്താവനയിറക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഇറാനിലെ ഊര്‍ജനിലയ ദിനവും പാലം ദിനവും ആയിരിക്കും. എല്ലാം ഒന്നായി ചുരുട്ടിക്കെട്ടും. ഇതുപോലെയൊന്ന് അവിടെ ഉണ്ടാകില്ല. കടലിടുക്ക് തുറക്കൂ ഭ്രാന്തന്‍ തെണ്ടികളേ അല്ലെങ്കില്‍ നിങ്ങള്‍ നരകത്തിലാവും ജീവിക്കാന്‍ പോവുക. കണ്ടോളൂ. അല്ലാഹുവിന് സ്തുതി എന്നാണ് ട്രംപ് കുറിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്‍ വെടിവച്ചുവീഴ്ത്തിയ എഫ് 35 പോര്‍വിമാനത്തിലെ പൈലറ്റിനെ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപറേഷനുകളിലൊന്ന് നടത്തി രക്ഷപ്പെടുത്തിയെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഇറാന്‍ തങ്ങള്‍ യുഎസ് ഓപറേഷനെത്തിയ നിരവധി പോര്‍വിമാനങ്ങളെ വെടിവച്ചുവീഴ്ത്തിയെന്നു വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അസഭ്യവര്‍ഷവുമായി ട്രംപ് രംഗത്തുവന്നിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തിങ്കളാഴ്ച വരെയാണ് ട്രംപ് ഇറാന് സമയപരിധി നല്‍കിയിരിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ആവശ്യം ഇറാന്‍ തള്ളിക്കളഞ്ഞിരുന്നു.
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ അതേ നാണയത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളും ഇസ്രായേലിലെ അടിസ്ഥാന സൗകര്യങ്ങളും തങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്റെ ഖതം അല്‍ അന്‍ബിയ പ്രതിനിധി ജനറല്‍ അലി അബ്ദുല്ലാഹി അലി അബാദി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനെതിരായ യുദ്ധത്തില്‍ തോല്‍വിയറിഞ്ഞ ട്രംപ് നടത്തിയ നിരാശാജനകവും അസ്വസ്ഥവും അസന്തുലിതവും മണ്ടത്തരവുമായ ഒരു നീക്കമാണിതെന്ന് അദ്ദേഹം ട്രംപിന്റെ അന്ത്യശാസനയെ പരിഹസിക്കുകയും ചെയ്തു. രാജ്യത്തിന്റെ അവകാശങ്ങളും ദേശീയ സമ്പത്തും സംക്ഷിക്കാന്‍ ഇറാനിയന്‍ സായുധ സേന ഒരു നിമിഷം പോലും മടിക്കില്ലെന്നും ആക്രമണകാരികളെ അവരുടെ സ്ഥാനത്തു നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ALSO READ: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി