31
Jan 2026
Thu
31 Jan 2026 Thu
trump us iran

ഇറാനെതിരേ ഉടന്‍ ആക്രമണമുണ്ടാവുമെന്ന ഭീഷണിയില്‍ നിന്ന് പിറകോട്ടടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ചതായി തനിക്ക് ഉറപ്പ് ലഭിച്ചുവെന്ന് ട്രംപ് പറഞ്ഞു. ഇതോടെ മേഖലയില്‍ നിലനിന്നിരുന്ന കടുത്ത യുദ്ധഭീതിക്ക് നേരിയ ശമനമുണ്ടായി. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനിലെ വധശിക്ഷകള്‍ നിര്‍ത്തിവെച്ചതായും കൊലപാതകങ്ങള്‍ അവസാനിച്ചതായും ‘മറുഭാഗത്തുള്ള പ്രധാന ഉറവിടങ്ങളില്‍’ നിന്ന് വിവരം ലഭിച്ചതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. സൈനിക നടപടി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞില്ലെങ്കിലും, നിലവിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധക്കാരെ ‘തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല’ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. രാജ്യം ഇപ്പോള്‍ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ALSO READ: യുഎസ് ഖത്തറില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നു; ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ മേഖലയില്‍ യുദ്ധഭീതി; 24 മണിക്കൂറിനകം ആക്രമണ സാധ്യത

ട്രംപിന്റെ പുതിയ പ്രസ്താവനകള്‍ ഇറാനോടുള്ള കടുത്ത നിലപാടില്‍ നിന്നുള്ള പിന്നോട്ടുപോക്കാണെന്ന് നിരീക്ഷകര്‍ കരുതുന്നു. ഒരു വലിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാതിരിക്കാന്‍ ട്രംപ് കണ്ടെത്തിയ മുഖം രക്ഷിക്കാനുള്ള വഴി ആയിരിക്കാം ഇതെന്നും വിലയിരുത്തപ്പെടുന്നു.

അമേരിക്ക ഇറാനെ ആക്രമിക്കുകയാണെങ്കില്‍ അയല്‍രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന് ഒരു മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ, ബുധനാഴ്ച രാവിലെ ബ്രിട്ടനും അമേരിക്കയും ഖത്തറിലെ വ്യോമതാവളത്തില്‍ നിന്ന് ചില ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരുന്നു. മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പല രാജ്യങ്ങളും അവിടെയുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ (Advisories) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

നേരിടാന്‍ ഒരുങ്ങി ഇറാന്‍

ഏതൊരു അമേരിക്കന്‍ നീക്കത്തെയും ശക്തമായി നേരിടുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) മുന്നറിയിപ്പ് നല്‍കി. ട്രംപും നെതന്യാഹുവുമാണ് ഇറാനിലെ യുവാക്കളുടെ കൊലപാതകികളെന്ന് ഐആര്‍ജിസി കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍ ആരോപിച്ചു.

ഇറാനില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രതിഷേധക്കാര്‍ക്ക് നേരെ അഭൂതപൂര്‍വമായ രീതിയില്‍ നിയമവിരുദ്ധമായ കൂട്ടക്കൊലകള്‍ നടന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.