|
കോട്ടയം: കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തിരുവാർപ്പ് വെട്ടിക്കാട് നാസറിന്റെ (റിട്ട.ബോട്ട് ചെക്കർ)മകൾ റുക്‌സാനയുടെയും – കക്കാക്കളം ഷിയാസിന്റെയും മകൾ സനാ ഫാത്തിമ ആണ് മരിച്ചത്.
വീടിനടുത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു. മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോയതിനാൽ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മയ്യിത്ത് വൈകുന്നേരം അഞ്ചുമണിക്ക് താഴത്തങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



