28
Feb 2026
Sat
28 Feb 2026 Sat
two cpim leaders arrested for abusing Nagarur SI

തിരുവനന്തപുരം നഗരൂര്‍ പോലീസ് സ്റ്റേഷനിലെ വാഹനം തടഞ്ഞുനിര്‍ത്തി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഐഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റില്‍. നഗരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്‌ലക്‌സുകള്‍ നശിപ്പിച്ചെന്ന പരാതിയില്‍ നഗരൂര്‍ പോലീസ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നഗരൂര്‍ എസ് ഐ എന്‍ അന്‍സാറും സംഘവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളിലെത്തി നോട്ടിസ് നല്‍കുന്നതിനിടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി എസ്‌ഐയെ അസഭ്യം പറയുകയും വൈകീട്ട് നാലിനുള്ളില്‍ സ്ഥലംമാറ്റുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് സിപിഐഎം നേതാവ് മുഴക്കിയത്. ഇതിനുശേഷം ഇതേ സംഘം പോലീസ് സ്‌റ്റേഷനിലെത്തിയും ഭീഷണി മുഴക്കി. തുടര്‍ന്നാണ് പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തത്.

ALSO READ: നോട്ടുകളുമായെത്തിയ വിമാനം തകര്‍ന്നുവീണ് 20 മരണം; നോട്ടുകള്‍ പെറുക്കാനെത്തിയവരെ തുരത്തിയോടിച്ച് അധികൃതര്‍