പാലക്കാട്ട് പരിഹാരക്രിയയ്ക്ക് പുഴയിലിറങ്ങിയ മന്ത്രവാദിയും യുവാവും മുങ്ങിമരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസന്‍ മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി യുവരാജ്(18) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
|
കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസന്‍ മുഹമ്മദിന്റെ വീട്ടിലാണ് ദുര്‍മന്ത്രവാദ ക്രിയകള്‍ നടന്നത്. ഇതിനുശേഷം കുലുക്കപ്പാറയിലെ പുഴയിലേക്ക് മന്ത്രവാദിയായ ഹസന്‍ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. യുവരാജും അമ്മയും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേരാണ് കോയമ്പത്തൂരില്‍ നിന്നും ഹസന്‍ മുഹമ്മദിന്റെ അടുത്ത് എത്തിയത്. മകന് ജോലി ഒന്നും ശരിയാവുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇവരെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച ഇവര്‍ ഹസന്‍ മുഹമ്മദിന്റെ അടുത്തെത്തിയിരുന്നു. ഒരാഴ്ച കഴിഞ്ഞു വീണ്ടും വരാന്‍ ഹസന്‍ മുഹമ്മദ് ആവശ്യപ്പെട്ടതു പ്രകാരം ഇന്ന് രാവിലെ 10.30ഓടെ ഇവര്‍ വീണ്ടും വരികയായിരുന്നു. തുടര്‍ന്നാണ് പരിഹാരക്രിയകളുടെ ഭാഗമായി ഹസന്‍ മുഹമ്മദ് യുവരാജിനെയുമായി പുഴയിലിറങ്ങിയതും അപകടത്തില്‍പെടുന്നതും. കരയ്ക്കു നിന്നവര്‍ ബഹളം വയ്ക്കുകയും അധികൃതരെത്തി തിരച്ചില്‍ നടത്തി ഇരുവരെയും പുറത്തെടുക്കുകയുമായിരുന്നു.
ALSO READ: ഒക്ടോബര്‍ 1 മുതല്‍ ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





