31
Sep 2025
Sat
31 Sep 2025 Sat
Driving learners test style change

സംസ്ഥാനത്ത് ഒക്ടോബര്‍ 1 മുതല്‍ ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാന്‍ 18 ഉത്തരങ്ങള്‍ ശരിയാക്കണം. 30 സെക്കന്‍ഡ് ആണ് ഒരു ഉത്തരം മാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കന്‍ഡുമായിരുന്നു.

ALSO READ: തിരുവനന്തപുരത്ത് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക