30
Mar 2023
Tue
30 Mar 2023 Tue

പാലക്കാട്: മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരുകണി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കൊച്ചിയിലെ സ്വകാര്യകമ്പനി ജീവനക്കാരാണ്. ഇരുവര്‍ക്കും 18 വയസ്സാണ് പ്രായം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകീട്ട് 3.45ഓടെയാണ് അപകടമുണ്ടായത്. ഇരുവരും പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ആ സമയത്ത് പുഴയില്‍ വെള്ളം വളരെ കുറവായിരുന്നു. എന്നാല്‍ പുഴയിലെ കുഴിയുള്ള ഭാഗത്ത് ചെളി ഉണ്ടായിരുന്നു. ചെളിയില്‍ പുതഞ്ഞാണ് അപകടം ഉണ്ടായത്. അപകട വാര്‍ത്തയറിഞ്ഞ് ഫയര്‍ഫോഴ്സെത്തി രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക