15
Jul 2024
Fri
15 Jul 2024 Fri
accident death in thrissur

ലോറിയില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ യുവ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം | Accident death in thrissur

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെരുമ്പാവൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. എം.സി റോഡില്‍ പുല്ലുവഴിക്കു സമീപമാണ് സംഭവം. എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കര്‍ത്താവുംപടി ജങ്ഷനും ഇടയ്ക്കായിരുന്നു അപകടം നടന്നത്. പെരുമ്പാവൂര്‍ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇജാസ് തല്‍ക്ഷണം മരിച്ചു. ഫിയോണയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയില്‍ മരിച്ചു| Malayali Death in Dubai

എറണാകുളത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയാണ് ഫിയോണ. ജോസ് ഗ്രിഗറിയുടെയും ജെറ്റ്‌സിയുടെയും മകളാണ്.
കുഴിവേലിപ്പടി കെ.എം.ഇ.എ കോളേജ് വിദ്യാര്‍ഥിയാണ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി.
ഇജാസിന്റെ സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കാണാന്‍ പാലക്കാട്ടേക്ക് പോകുംവഴിയാണ് അപകടമെന്നാണ് പോലീസിനു ലഭിച്ച വിവരം.

അതേസമയം, തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയില്‍ മരിച്ചു. വലിയകത്ത് വീട്ടില്‍ ഇസ്മായില്‍ സര്‍ബുദ്ദീന്‍ (64) ആണ് ദുബൈയില്‍ മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.
പിതാവ്: ഇസ്മായില്‍.
മാതാവ്: ഖദീജ.
ഭാര്യ: സുലൈഖ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.