സഹപാഠിയായ ആണ്‍കുട്ടിയെയാണ് തങ്ങള്‍ രണ്ടുപേരും ഇഷ്ടപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ തെരുവില്‍ ഏറ്റുമുട്ടി. ഇടിച്ചും അടിച്ചും ചവിട്ടിയും മുടിയില്‍ പിടിച്ചുവലിച്ചുമൊക്കെ പെണ്‍കുട്ടികളുടെ സംഘട്ടനം അതിരുവിട്ടതോടെ കണ്ടുനിന്നവര്‍ ഇടപെട്ടു.
|
ഇരുവരെയും പിടിച്ചുമാറ്റിയതോടെയാണ് കൈയാങ്കളി അവസാനിച്ചത്. ഉത്തര്‍പ്രദേശിലെ ബാഗ്പട്ടിലായിരുന്നു കൗതുകകരമായ സംഭവം. പെണ്‍കുട്ടികളുടെ കൈയാങ്കളി കണ്ടുനിന്ന ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വിഷയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകീട്ട് സ്‌കൂളില്‍ നിന്നു മടങ്ങുമ്പോഴായിരുന്നു പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂനിഫോമില്‍ ഏറ്റുമുട്ടിയത്. സഹപാഠിയായ ആണ്‍കുട്ടിയെ ഇരുവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ വിവരം പരസ്പരം അറിയാന്‍ പെണ്‍കുട്ടികള്‍ വൈകി. ഇതറിഞ്ഞയുടനെ വിഷയം അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





