25
Apr 2024
Tue
25 Apr 2024 Tue

മുടങ്ങിയ രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി ഇന്ന് മുതല്‍ വിതരണം ചെയ്യും. 3200 രുപവീതമാണ് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷക്കാലത്ത് 4800 രൂപ വീതമാണ് ഓരോരുത്തര്‍ക്കും ഉറപ്പാക്കിയത്. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുന്‍കൂറായി തുക നല്‍കുന്നത്.

2023 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കുടിശികയുള്ള തുകയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം ഒരു ഗഡു പെന്‍ഷന്‍ തുക വിതരണം ചെയ്തിരുന്നു. ഇനിയും നാല് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാന്‍ ബാക്കിയുണ്ട്.

Two instalments of social security pensions to be disbursed from Tuesday