23
Dec 2023
Sun
23 Dec 2023 Sun

ബഹ്റയ്നിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ മരിച്ചു. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി ചി​റൂ​ട്ട സു​ധീ​ർ (48), വടകര അയ്ക്കാത്തെരു ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ലി​നു സ​മീ​പം ചെ​റു​ശ്ശേ​രി റോ​ഡ് സ്വ​ദേ​ശി പ​റ​മ്പ​ത്ത് മീ​ത്ത​ൽ സ്വദേശി സതീശൻ(56)എന്നിവരാ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന സുധീറിനെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബി.​ഡി.​എ​ഫ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും മരിക്കുകയായിരുന്നു. സ​ലാ​ഹു​ദ്ദീ​ൻ ക​മ്പ​നി ഗ്രൂ​പ് ജീ​വ​ന​ക്കാ​രനായിരുന്നു സതീശൻ. ഭാ​ര്യ: അ​നീ​ഷ. മ​ക്ക​ൾ: സ​രി​ൽ, ഷാ​രൂ​ൺ. നിയമ നടപടികൾക്ക് ശേഷം രണ്ടു പേരുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.