24
Nov 2024
Fri
24 Nov 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിടിച്ച് രണ്ടു യുവാക്കളക്ക് ദാരുണാന്ത്യം. ചേര്‍ത്തല നെടുമ്പ്രക്കാട് സ്വദേശികളായ നവീന്‍ (24), ശ്രീഹരി (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

എക്‌സറേ കവലയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം സംഭവിച്ചത്. മലപ്പുറത്തേയ്ക്ക് പോകുകയായിരുന്ന ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് കയറുന്നതിനിടെ അതുവഴി വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിന്റെ അടിയിലേക്ക് തെറിച്ചുപോയി. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഇവരെ ആദ്യം ആരും കണ്ടില്ല.

തുടര്‍ന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ആണ് ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല് അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. പോലിസ് മേൽ നടപടികൾ സ്വീകരിച്ചു.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക