27
Apr 2024
Sun
27 Apr 2024 Sun

പാലക്കാട്: ശരീരത്തില്ലും വസ്ത്രത്തിനു അടിയിലും ആയി ഒളിപ്പിച്ചു കടത്തിയ രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി രണ്ടുപേര പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളായ വിശാല്‍ വിലാസ്‌കര്‍, ചവാന്‍ സച്ചിന്‍ എന്നിവരാണ് പാലക്കാട്ട് വച്ച് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പണവും ലഹരിവസ്തുക്കളും കടത്തുന്നത് തടയാന്‍ ലഹരി സ്‌ക്വാഡ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. അതിനിടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരും പിടിയിലാകുന്നത്.

ഇവരെ ചോദ്യം ചെയ്തു വരികയാണ്. പണം കൊണ്ട് നടന്നതിൻ്റെ ഉദേശ്യം മനസ്സിലായിട്ടില്ല