22
Mar 2026
Sun
22 Mar 2026 Sun
two Malayalees dies in Oman in flash flood

ഒമാനില്‍ കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. ഒരാളെ കാണാതായി. പാലക്കാട് തൃത്താല കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയില്‍ യൂസുഫ്, ഒമാനിലെ ഇന്‍കാസ് നേതാവ് ലുബാഷാദിന്റെ ഭാര്യ തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കല്‍ ഷംല(32)എന്നിവരാണ് മരിച്ചത്. യൂസുഫിന്റെ മാതാവ് റംലയെ ആണ് കാണാതായത്. സൗത്ത് അല്‍ ബത്തിനയിലെ വാദി അല്‍ മാവലിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു കുടുംബങ്ങളും ഒരുമിച്ച് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുമ്പോഴായിരുന്നു കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിനു കാരണമായത്. നാലു കുട്ടികളടക്കം 9 പേരാണ് അപകടസമയം വാഹനത്തിലുണ്ടായിരുന്നത്. ആറുപേര്‍ രക്ഷപ്പെട്ടു.

ALSO READ: ഖത്തറില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഏഴുമരണം