02
Nov 2025
Fri
02 Nov 2025 Fri
two men arrested for sexually abusing woman and spreading her nude videos

യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്ത സംഭവത്തില്‍ യുവതിയുടെ ബന്ധുവടക്കം രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. യുവതിയുടെ സുഹൃത്ത് പയ്യോളി പുതുപ്പണം സ്വദേശി വാഴക്കണ്ടി താഴെ സായന്ത് പ്രകാശ്(20), ബന്ധു മൂരാട് കുന്നുംപുറത്ത് അഖില്‍(27) എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്‍പത് മാസം മുമ്പ് അഖില്‍ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതിയുടെ പരാതിയില്‍ പയ്യോളി ഇന്‍സ്പെക്ടര്‍ പി ജിതേഷാണ് കേസ് അന്വേഷിച്ചത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ALSO READ: വെഞ്ഞാറമ്മൂട്ടില്‍ ഉസ്താദ് തല്ലിയതിന് ദറസില്‍ നിന്നിറങ്ങിപ്പോയ 14കാരനെ കാണാനില്ല