29
Jul 2023
Mon
29 Jul 2023 Mon

ചവിട്ടുപടിയിലെ ഇരിപ്പിടത്തെ ചൊല്ലി വഴക്കടിക്കുന്നതിനിടെ രണ്ടു പേര്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. നാഗര്‍കോവില്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസിലെ യാത്രക്കാരായ കോവില്‍പട്ടി സ്വദേശി കെ മാരിയപ്പന്‍(48), തെങ്കാശി ജില്ലക്കാരനായ എസ് മുത്തുകുമാര്‍(32)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫുട്‌ബോര്‍ഡില്‍ ഇരിക്കുകയായിരുന്ന രണ്ടുപേരും തമ്മില്‍ ഇരിക്കുന്നതിനുള്ള സ്ഥലം കുറഞ്ഞതിനെ ചൊല്ലി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് കൈയാങ്കളിക്കിലെ ഇരുവരും ഓടുന്ന ട്രെയിനില്‍ നിന്ന് വീണത്. ഇതുകണ്ട സഹയാത്രികര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.

മാരിയപ്പന്‍ സംഭവസ്ഥലത്തുവച്ചും ഗുരുതരമായി പരിക്കേറ്റ മുത്തുകുമാര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരും തമ്മില്‍ പരിയമുണ്ടായിരുന്നില്ലെന്നും തൊഴില്‍ ആവശ്യത്തിനായിരുന്നു യാത്രയെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.