തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്ന് മീന്‍ വിഭവം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ചടയമംഗലം നിലമേല്‍ സ്വദേശി ഷാജി (42), ഷാജിയുടെ ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്.
|
ഷാജിയുടെ ഭാര്യ സജീന ചികിത്സയിലാണ്. വിഴിഞ്ഞത്തെ അസ്മാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറു പേരില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ഈ മൂന്നു പേരും മീന്മുട്ട കഴിച്ചതായി പറയപ്പെടുന്നു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് ഹോട്ടല്‍ താത്കാലികമായി പൂട്ടി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യവിഷബാധയാണോ എന്ന് ഉറപ്പിക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.
ALSO READ: റോഡരികിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം മറ്റന്നാള്‍ വിദേശത്ത് പോകാനിരിക്കേ
വിഴിഞ്ഞത്തെ അസ്മാക് ഹോട്ടലില്‍ നിന്ന് ഇന്നലെ രാത്രി 9.30ഓടെയാണ് കുടുംബം ഭക്ഷണം കഴിച്ചത്. കടയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ എല്ലാവര്ക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ചിലര്‍ക്ക് ഛര്‍ദിയും ആരംഭിച്ചു.
മത്സ്യവിഭവങ്ങള്‍ പാചകം ചെയ്ത് വില്‍ക്കുന്ന രാത്രി മാത്രം പ്രവര്‍ത്തിക്കുന്ന നിരവധി ഹോട്ടലുകള്‍ പ്രദേശത്തുണ്ട്. ദിവസവും ഉച്ചക്ക് ശേഷം പ്രവര്‍ത്തനം ആരംഭിക്കുന്ന ഹോട്ടലാണ് നിലമേല്‍ സ്വദേശികള്‍ ഭക്ഷണം കഴിച്ച ഹോട്ടലും. മരിച്ച ഷാജിയുടെ ഭാര്യ സജിമോള്‍ (39) പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
മൂന്നു പേരും കഴിച്ചത് മീന്‍ മുട്ട ഫ്രൈ ആണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് അലര്‍ജി ആകാം എന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ വ്യക്തമാകൂ.





