26
Mar 2023
Wed
26 Mar 2023 Wed

കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു. മുണ്ടക്കയം സ്വദേശികളായ സുനില്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. സുനിലിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് രമേശന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുനിലും രമേശനും വീട്ടുമുറ്റത്ത് സംസാരിച്ചുനില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.