29
Feb 2023
Tue
29 Feb 2023 Tue

കൊല്ലം: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം ചടമംഗലം നെട്ടേത്തറ എംസി റോഡിലായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ചടയമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസാണ് അപകടമുണ്ടാക്കിയത്.

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ പിന്നില്‍ ഇടിക്കുകയും വിദ്യാര്‍ഥികള്‍ തെറിച്ച് റോഡില്‍ വീഴുകയുമായിരുന്നു. പെണ്‍കുട്ടിയുടെ തലയിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക