23
Jan 2025
Wed
23 Jan 2025 Wed
two students dies in Kochi in bike autorickshaw collision

കൊച്ചിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ്(22), പാലക്കാട് സ്വദേശി ആരോമല്‍ (22) എന്നിവരാണ് മരിച്ചത്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളജില്‍ ഇന്‍ഡസ്ട്രിയില്‍ ഫിഷറീസ് വിദ്യാര്‍ഥികളാണ് ഇരുവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നാം ഗോശ്രീ പാലത്തിന് സമീപത്തുവച്ച് ചൊവ്വ രാത്രിയായിരുന്നു അപകടം. എറണാകുളത്തുനിന്ന് ബോള്‍ഗാട്ടിയിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു ഇരുവരും അപകടത്തില്‍ പെട്ടത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക