31
Nov 2025
Fri
31 Nov 2025 Fri
two women arrested during selling MDMA

എംഡിഎംഎ വില്‍ക്കാനെത്തിയ രണ്ടു യുവതികളും വാങ്ങാനെത്തിയ മൂന്നു യുവാക്കളും തൃശൂരില്‍ പിടിയില്‍. കോട്ടയം വൈക്കം നടുവില്‍ സ്വദേശിനി ഓതളത്തറ വീട്ടില്‍ വിദ്യ(33), വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടില്‍ ശാലിനി (31) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു ഇരുവരും രാസലഹരി എത്തിച്ചത്. കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിന്‍ കാട്ടില്‍ വീട്ടില്‍ ഷിനാജ് (33), ആനക്കൂട്ട് വീട്ടില്‍ അജ്മല്‍ (35), കടവില്‍ അജ്മല്‍ (25) എന്നിവരാണ് പിടിയിലായ ഇടപാടുകാര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് തൃശൂര്‍ റൂറല്‍ ലഹരി വിരുദ്ധസേനയിലെ അംഗങ്ങള്‍ ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് യുവതികള്‍ പിടിയിലാവുന്നത്. ഇതോടെ ഇരുവരും വാവിട്ട് നിലവിളിച്ചു. എംഡിഎംഎയുമായി ബന്ധമില്ലെന്നായിരുന്നു യുവതികളുടെ നിലപാട്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

ALSO READ:കൗമാരക്കാരിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച നിയമവിദ്യാര്‍ഥി അറസ്റ്റില്‍