17
Nov 2024
Fri
17 Nov 2024 Fri
train accident

തൃശൂര്‍: തൃശൂരില്‍ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. (Two women were hit by a train while crossing the tracks in Thrissur) ഒപ്പമുണ്ടായിരുന്ന വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ 6.40നാണ് സംഭവം. അരമണിക്കൂറോളം ട്രാക്കില്‍ കിടന്ന ഇവരെ പൊലിസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

എഗ്മോര്‍ – ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. മൂന്നുപേര്‍ ഒരേ സമയം ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടയിലാണ് എറണാകുളം ഭാഗത്തു നിന്ന് വന്ന ട്രെയിന്‍ ഇടിച്ചത്.

പരിക്കേറ്റ രണ്ടുസ്ത്രീകളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.