02
Aug 2023
Tue
02 Aug 2023 Tue

ചെന്നൈ: കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ബാലാജി, നന്ദിനി ദമ്പതികളുടെ മകള്‍ ലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കൊതുകുനാശിനി കുടിച്ച കുട്ടിയെ അമ്മ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രൈവറായ ബാലാജിക്കും നന്ദിനിക്കും രണ്ട് പെണ്‍മക്കളാണ്. മൂത്ത മകള്‍ മാനസിക വൈകല്യമുള്ള കുട്ടിയാണ്. ചേച്ചിക്കൊപ്പം കളിക്കുന്നതിനിടയിലാണ് ലക്ഷ്മി സ്വിച്ച് ബോര്‍ഡില്‍ കുത്തിവച്ചിരുന്ന കൊതുകുനാശിനി എടുത്ത് കുടിച്ചത്. സംഭവം കണ്ട അമ്മ ഓടിയെത്തി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയില്‍ കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.