കളിക്കുന്നതിനിടെ കോളജ് വിദ്യാര്‍ഥി മറിഞ്ഞുവീണത് രണ്ടുവയസ്സുകാരിയുടെ ദേഹത്തേക്ക്. ഗുരുതരമായി പരിക്കേറ്റ ബാലിക മരിച്ചു. മുംബൈ ജുഹുവില്‍ ജനുവരി രണ്ടിനാണ് അപകടം. അച്ഛന്റെ കടയുടെ മുന്നില്‍ കളിക്കുകയായിരുന്ന വിധി അഗ്രഹരിയാണ് മരിച്ചത്.(two year old girl dies after college student falls on her)
|
ഈ സമയം കടയുടെ പുറത്ത് തമാശയ്ക്ക് പിടിവലി നടത്തുകയായിരുന്നു കോളജ് വിദ്യാര്‍ഥികള്‍. ഇവരോട് കുട്ടിയുടെ രക്ഷിതാക്കള്‍ കുറച്ചു മാറി കളിക്കാന്‍ ആവശ്യപ്പെടുകയും വിദ്യാര്‍ഥികള്‍ പോവുകയും ചെയ്തു.
എന്നാല്‍ ഇവര്‍ വീണ്ടും കടയുടെ മുന്നിലെത്തി പിടിവലി നടത്തുകയും ഇവരില്‍ ഒരാള്‍ വിധിയുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കോളജ് വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


