23
Jan 2025
Fri
23 Jan 2025 Fri
Two young women arrested with MDMA at a lodge in Kochi

കൊച്ചി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജില്‍ മിന്നല്‍ നടത്തിയ പരിശോധനയില്‍ MDMA സഹിതം രണ്ട് യുവതികള്‍ പിടിയില്‍. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി ആലപ്പുഴ സ്വദേശിനി ഗായത്രി അനില്‍കുമാര്‍ (19), പത്തനംതിട്ട സ്വദേശിനി പി.ആര്‍. ബിജിമോള്‍ (22) എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൈാച്ചി ഡി.സി.പി. അശ്വതി ജിജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് റെയ്ഡും അറസ്റ്റും നടന്നത്. പോണേക്കര ഭാഗത്തുള്ള ലോഡ്ജില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്.

നര്‍ക്കോട്ടിക് സെല്‍ എ.സി.പി. കെ.എ. അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുളള ഡാന്‍സാഫ് ടീം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 4.9362 ഗ്രാം എം.ഡി.എം.എ ഇരുവരും കൈയിലുണ്ടായിരുന്നു.

Two young women arrested with MDMA at a lodge in Kochi