07
Jan 2024
Mon
07 Jan 2024 Mon

പുതുവര്‍ഷപ്പുലരിയില്‍ തലസ്ഥാനത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: പുതുവര്‍ഷപ്പുലരിയില്‍ തലസ്ഥാനത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പാച്ചല്ലൂര്‍ സ്വദേശി സെയ്ദ് അലി (22), ജഗതി സ്വദേശി ഷിബിന്‍ (26) എന്നിവരാണ് മരിച്ചത്.

രാത്രി പന്ത്രണ്ടരയോടെ തിരുവല്ലം ബൈപ്പാസിന് സമീപത്താണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക