25
May 2024
Sat
25 May 2024 Sat
Taliparamba bike accident

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയല്‍ ജോസ് (24) ജോമോന്‍ ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. (Two youths died after a bike crashed into the back of a parked car )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പരേതനായ ബേബിയുടെയും ജസിന്ത സീമയുടെയും മകനാണ് ജോയല്‍ ജോസ്. ഡൊമിനിക്ക്-ജോയ്സി ദമ്പതിമാരുടെ മകനാണ് ജോമോന്‍.