ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയെയും മറ്റ് സൈനിക നേതാക്കളെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92.47 കോടി രൂപ ഇനാം പ്രഖ്യാപിച്ച് യുഎസ്. യുഎസ് വിദേശകാര്യ വകുപ്പിനു കീഴിലുള്ള റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം ആണ് വെള്ളിയാഴ്ച ഒരു കോടി യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
|
ഈ വ്യക്തികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദം ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുകയും നിറവേറ്റുകയും ചെയ്യുന്ന ഇസ് ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് ഉത്തരവുകള്‍ നല്‍കുന്നതെന്ന് റിവാര്‍ഡ്‌സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ അറിയിച്ചു.
അലി അസ്ഗര്‍ ഹിജാസി, മേജര്‍ ജനറല്‍ യഹ് യ റഹിം സഫാവി, അലി ലാരിജാനി തുടങ്ങിയവരുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു ഈ അറിയിപ്പ്. ഫോട്ടോ ഇല്ലാതെ ചില സ്ഥാനമാനങ്ങള്‍ മാത്രവും ഈ അറിയിപ്പില്‍ പങ്കുവച്ചിട്ടുണ്ട്.
വിവരങ്ങള്‍ കൈമാറുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും പാരിതോഷികം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ അവഗണിച്ച് റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ഇറാന്‍ പ്രസിഡന്റ് പെഷസ്‌കിയാനും അലി ലാരിജാനിയും മുതിര്‍ന്ന സൈനിക നേതൃത്വവും അടക്കം ദശലക്ഷക്കണക്കിന് പേരാണ് ഖുദ് സ് ദിനമാചരിക്കാന്‍ തെരുവിലിറങ്ങിയത്.
ALSO READ: യുഎസ്-ഇസ്രായേല്‍ ആക്രമണം അവഗണിച്ച് അന്താരാഷ്ട്ര ഖുദ് സ് ദിനമാചരിച്ച് ഇറാനില്‍ ദശലക്ഷങ്ങള്‍ തെരുവില്‍




