01
Dec 2023
Mon
01 Dec 2023 Mon

ഫലസ്തീന് കൂടുതല്‍ സഹായം; 4000ലേറെ ടണ്‍ ഉല്‍പ്പന്നങ്ങളുമായി UAE കപ്പല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ഇസ്രായേല്‍ അധിനിവേശം കൊണ്ട് പൊറുതിമുട്ടിയ ഫലസ്തീനികള്‍ക്ക് ആശ്വാസമായി ഭക്ഷണ, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുമായി UAE കപ്പല്‍. ഫുജൈറയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്നലെ ഈജിപ്തിലെ അല്‍ അരിഷ് നഗരത്തിലെത്തി. അനുമതി ലഭിക്കുന്നതോടെ കപ്പല്‍ റഫ അതിര്‍ത്തി വഴി ഗസ്സയിലെത്തും. റഫ അതിര്‍ത്തി മുഖേന ഉല്‍പന്നങ്ങള്‍ എത്രയും വേഗം ഗസ്സയില്‍ എത്തിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.

മൊത്തം 4,016 ടണ്‍ അവശ്യവസ്തുക്കളാണ് കപ്പലിലുള്ളത്. രണ്ടര മാസത്തോളമായി തുടരുന്ന ആക്രമണത്തെ തുടര്‍ന്ന് ദുരിതത്തിലായ ഗസ്സ നിവാസികള്‍ക്ക് കൂടുതല്‍ സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് യു.എ.ഇയുടെ നടപടി.

ഇവ കൈമാറിയത് ഖലീഫാ ബിന്‍ സായിദ് ആലു നഹ്‌യാന്‍ ഫൗണ്ടേഷനാണ്. സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനും ഇതില്‍ കൈകോര്‍ത്തു. ഗസ്സയിലേക്ക് നേരത്തെയും യു.എ.ഇയുടെ സഹായം എത്തിയിരുന്നു. കൂടാതെ പരുക്കേറ്റ ഫലസ്തീനി കുഞ്ഞുങ്ങളെ യു.എ.ഇയിലെത്തിച്ച് ചികിത്സിക്കാനുള്ള സംവിധാനവും ഖലീഫാ ബിന്‍ സായിദ് ആലു നഹ്‌യാന്‍ ഫൗണ്ടേഷന്‍ ചെയ്യുകയുണ്ടായി.

UAE aid ship arrives in Al Arish carrying 4,000 tonnes of Gaza relief

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക