01
Nov 2023
Thu
01 Nov 2023 Thu

‘സിംഗിള്‍’ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി ഇളവില്ല, നടപടി മാത്രം; പരിശോധന കടുപ്പിക്കാന്‍ UAE

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജ: എമിറേറ്റ്‌സിലെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയതായി അധികൃതര്‍. ഷാര്‍ജ കിരീടാവകാശിയും ഷാര്‍ജ ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് ഈ നിര്‍ദേശം വന്നതെന്ന് അറബിക് പത്രമായ അല്‍ ഖലീജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷാര്‍ജയില്‍ ചില റെസിഡന്‍ഷ്യല്‍ ഏരിയകള്‍ കുടുംബങ്ങള്‍ക്ക് മാത്രമുള്ളതാണ്. കൂടാതെ ഈ പ്രദേശങ്ങളില്‍ ബാച്ചിലര്‍മാരാരും താമസിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധികാരികള്‍ പതിവായി പരിശോധനകള്‍ നടത്തിവരുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍, ഈ നിയമങ്ങള്‍ ലംഘിച്ചതിന് ആയിരക്കണക്കിന് ബാച്ചിലര്‍മാരെയാണ് അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് പുറത്താക്കിയത്.

നിലവില്‍ ഇതുസംബന്ധിച്ച് എമിറേറ്റിലുള്ള നിയമങ്ങളും സാഹചര്യവും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അവലോകനം ചെയ്തു. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ യോഗത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. നടപടിക്രമങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. നിയന്ത്രണം കര്‍ശനമാക്കാനും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക