31
Jul 2023
Sat
31 Jul 2023 Sat

ദുബൈ: യുഎഇയിൽ പെട്രോൾ -ഡീസൽ വില നേരിയ തോതിൽ വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ചു ഫിൽസും ഡീസൽ ലിറ്ററിന് എട്ട് ഫിൽസുമാണ് കൂട്ടിയത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില വീണ്ടും മൂന്നു ദിർഹമായി. ഊർജ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ നാല് മാസവും വില കുറയുന്ന പ്രവണതയായിരുന്നു യുഎഇയിലുണ്ടായിരുന്നത്. ജൂണിൽ നിരക്ക് ഇന്ധനവില കൂടിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് മുതൽ ഒരു ലിറ്റർ സൂപ്പർ പെട്രോളിന് മൂന്ന് ദിർഹമാകും നിരക്ക്. മെയ് മാസത്തിൽ രണ്ട് ദിർഹം 95 ഫിൽസായിരുന്നു സൂപ്പർ പെട്രോളിന്. രണ്ട് ദിർഹം 84 ഫിൽസ് വിലയുണ്ടായിരുന്ന സ്‌പെഷ്യൽ 95 പെട്രോളിന് ഇനി രണ്ട് ദിർഹം 89 ഫിൽസായിരിക്കും. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് രണ്ട് ദിർഹം 81 ഫിൽസാണ് പുതിയ വില.

ലിറ്ററിന് എട്ട് ഫിൽസ് കൂടിയതോടെ ജൂലൈയിൽ ഒരു ലിറ്റർ ഡീസലിന് രണ്ട് ദിർഹം 76 ഫിൽസ് നൽകണം. രണ്ട് ദിർഹം 68 ഫിൽസായിരുന്നു ഡീസലിന്റെ നേരത്തെയുളള നിരക്ക്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയിൽ കൂടുന്നതിനനുസരിച്ചാണ് ഓരോ മാസവും മന്ത്രാലയം ഇന്ധവില നിർണയിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക