എസ്ഡിപിഐ വോട്ട് വേണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് ധൈര്യം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. കേരളത്തില്‍ ഏറ്റവും കാപട്യം ഉള്ള നേതാവ് പിണറായി വിജയനാണെന്നും ഒരു വശത്ത് എസ്ഡിപിഐയെയും മറുവശത്ത് ആര്‍എസ്എസിനെയും ഡീല്‍ ചെയ്യുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
|
മുഖ്യമന്ത്രി പറയുന്നതും ചെയ്യുന്നതും തമ്മില്‍ യാതൊരു ബന്ധവുമില്ല. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് തീരുമാനമെടുത്ത ആദ്യത്തെ മുന്നണിയാണ് യുഡിഎഫ്. പറഞ്ഞത് നിലപാടാണ്, ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സതീശൻ പറഞ്ഞു. മഞ്ചേശ്വരം എന്നല്ല ഒരിടത്തും എസ്ഡിപിഐ വോട്ട് വേണ്ട. മുഖ്യമന്ത്രി പറഞ്ഞത് പോലെ അവരോട് പോയി ചോദിക്കാന്‍ താന്‍ പറയില്ല. ഒരു കൃത്യമായ സ്റ്റാന്‍ഡ് എടുത്തിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയ വാദികളാണ് എന്ന് പറഞ്ഞവരാണ് സിപിഐഎം. സിപിഐഎം എസ്ഡിപിഐയുടെ പിന്തുണയെ കുറിച്ച് മിണ്ടുന്നില്ലെന്നും സതീശൻ പറഞ്ഞു.
ALSO READ: മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു




