തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത കുഞ്ഞിന്റെ അമ്മയെ പോലീസ് തല്‍ക്കാലത്തേക്ക് വിട്ടയച്ചതായി നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു.
|
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്തെ മുറിയില്‍ തീയിട്ടതും കുരുക്കിട്ട നിലയില്‍ മൂന്നു കയറുകള്‍ കണ്ടെത്തിയതുമടക്കം ഒട്ടേറെ ദുരൂഹതകള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മാതാപിതാക്കളെയും അമ്മാവന്‍ ഹരികുമാറിനെയും മുത്തശ്ശിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ കൊലപാതകക്കുറ്റം സമ്മതിക്ക്കുകയായിരുന്നു. അതേസമയം ഹരികുമാറിന്റെ മൊഴിയില്‍ ഒട്ടേറെ വൈരുധ്യങ്ങളുണ്ടെന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





