27
Apr 2024
Thu
27 Apr 2024 Thu

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇംഗ്ലണ്ടില്‍ നിന്നുള്ള വനിതാ വ്‌ളോഗറെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂരത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരാള്‍ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തി. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. നിലവില്‍ പരാതികളൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ ചില സംഘടനകള്‍ പൊലീസിന് പരാതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ഉത്തരാഖണ്ഡില്‍ വിദേശവനിതയ്ക്ക് നേരെ കടന്നാക്രമണം ഉണ്ടായപ്പോള്‍ ദക്ഷിണേന്ത്യയാണ് ഏറ്റവും നല്ലത്, കേരളത്തിലേക്ക് വരൂ അവിടെ സുരക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി ഈ ഇംഗ്ലീഷ് വ്‌ലോഗര്‍ നവമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വ്‌ലോഗര്‍ക്കാണ് ഇപ്പോള്‍ പൂരത്തിനിടെ ദുരനുഭവം നേരിട്ടത്.

Unidentified man attempts to kiss, gropes UK vloggers during Thrissur Pooram