മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗ് തീരുമാനം ഇന്ന്. രാവിലെ 9.30നു പാണക്കാട് ചേരുന്ന അടിയന്തര യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.
|
സിവില്‍ കോഡില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ, നിയമ നടപടികള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ജൂലൈ 15ന് കോഴിക്കോട്ടുവച്ചാണ് സെമിനാര്‍ നടക്കുന്നത്. ഇതില്‍ പങ്കെടുക്കുമെന്ന് സമസ്ത അറിയിച്ചിരുന്നു. വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന നിലപാടാണ് സമസ്തയ്ക്കുള്ളത്. അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സിപിഎമ്മുമായി സഹകരണമാകാമെന്ന നിലപാട് ഇന്നലെ വ്യക്തമാക്കിയിരുന്നു.
പങ്കാളിത്തം സംബന്ധിച്ചു നേതാക്കന്മാര്ക്കിടയില് അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. ലീഗിനെ കൂടെകൂട്ടാനുള്ള സിപിഎമ്മിന്റെ തന്ത്രമാണിതെന്നും അതില്‍ വീഴേണ്ടതില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





