03
Aug 2023
Tue
03 Aug 2023 Tue

ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് 200 രൂപ വിലകുറച്ചതായി കേന്ദ്രം. ബുധനാഴ്ചമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഉജ്ജ്വാല പദ്ധതിപ്രകാരമുള്ള പാചകവാതകസിലിണ്ടറിന് നിലവിലുള്ള 200 രൂപ സബ്‌സിഡിക്ക് പുറമേ 200 രൂപ സബ്‌സിഡി കൂടി നല്‍കാനും തീരുമാനമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്ഷാബന്ധന്‍, ഓണം ആഘോഷങ്ങളോട് അനുബന്ധിച്ചാണ് പാചകവാതകത്തിന് വിലകുറച്ചതെന്നും ഇത് രാജ്യത്തെ സ്ത്രീകള്‍ക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. മുമ്പ് പാചകവാതകത്തിന് വിലവര്‍ധിപ്പിക്കുകയും കൂട്ടിയ തുക സബ്‌സിഡിയായി അക്കൗണ്ട് വഴി നല്‍കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ ഇതു പിന്നീട് നിര്‍ത്തലാക്കിയിരുന്നു. കൂട്ടിയ തുകയാവട്ടെ നിലനിര്‍ത്തുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക