15
Jun 2024
Sun
15 Jun 2024 Sun

വിദേശത്ത് ഉപരിപഠനം നടത്തുക എന്നത് നല്ലൊരു കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ സ്വപ്നമാണ്. അത് ബ്രിട്ടനിൽ ആകുമ്പോൾ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവരുടെ സന്തോഷം പറയാനില്ല. അത്തരക്കാർക്ക് സുവർണാവസരം ഒരുക്കി പ്രമുഖ ബ്രിട്ടിഷ് യൂണിവേഴ്സിറ്റിയായ ഷെഫീൽഡ് യൂണിവേഴ്സിറ്റി ഈ അധ്യയന വർഷത്തേക്കുള്ള LLM കോഴ്സുകൾക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അക്കാദമിക് നിലവാരത്തിൽ മികച്ചുനിൽക്കുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനുള്ള അവസരം. £ 4,320 ആണ്  സ്കോളർഷിപ്പ് തുക. അതായത് ഏകദേശം 458237 ഇന്ത്യൻ രൂപ.

മുഴുവൻ സമയ എൽഎൽഎം കോഴ്സിലേക്കാണ് പ്രവേശനം. ഷെഫീൽഡ് എൽഎൽഎം, എൽഎൽഎം കോർപ്പറേറ്റ്, കൊമേഴ്സ്യൽ ലോ, എൽഎൽഎം ഇന്റർനാഷണൽ ലോ, ഗ്ലോബൽ ജസ്റ്റിസ് പാത്ത് വേ തുടങ്ങിയവ ഉൾപ്പെടുന്നതാണ് സിലബസ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് മാത്രമായി റിസർവ് ചെയ്തിരിക്കുന്ന സീറ്റുകൾ ആണിത്.

അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം 2000 വാക്കിൽ കവിയാതെ ഉപന്യാസവും എഴുതി അയക്കേണ്ടതുണ്ട്. പ്രത്യേകം ശ്രദ്ധിയ്ക്കുക: ഉപന്യാസം പൂർണമായും മൗലികമായിരിക്കണം.

Law alone cannot address all social problems. Discuss.’ എന്നതാണ് വിഷയം

ഇതിനൊപ്പം മികച്ച അക്കാദമിക് നിലവാരവും പരിഗണിച്ചാവും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. 2024 ജൂലൈ അവസാന വാരത്തോടുകൂടി ഫലം പ്രഖ്യാപിക്കും. ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് പ്രകാരം  105ആം സ്ഥാനത്താണ് ഷെഫീൽഡ് യൂണിവേഴ്സിറ്റി. അക്കാദമിക് നിലവാരത്തിൽ മികച്ച് നിൽക്കുന്ന യൂണിവേഴ്സിറ്റി കൂടിയാണിത്.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക : sheffield.ac.uk

University of Sheffield invites applications for LLM scholarships